Posted On
date_range Updated On
date_range ഗുജറാത്തിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; എട്ട് രോഗികൾ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് എട്ട് കോവിഡ് രോഗികൾ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.
നവരംഗപുരയിലെ ശ്രേയ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറയുന്നു. അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്.
നിരവധി ഫയർഫോഴ്സ് യൂനിറ്റുകൾ ആശുപത്രിയിലെത്തി തീ അണച്ചിട്ടുണ്ട്. മറ്റ് രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.