Posted On
date_range Updated On
date_range മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു
മുംബൈ: അന്ധേരി വെസ്റ്റില്‍ ജുഹു റോഡിലുള്ള വയര്‍ലെസ് സ്ട്രീറ്റില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ചു കുട്ടികളടക്കം കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ആറിന് കെട്ടിടത്തിലെ താഴെ നിലയിലുള്ള മരുന്നുകടയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മുകളിലെ നിലയിലേക്ക് പടരുകയായിരുന്നു. ഒന്നാം നിലയില്‍ മരുന്നുകടക്കു നേരെ മുകളിലെ ഫ്ളാറ്റില്‍ താമസിച്ചവരാണ് മരിച്ചത്.
മരിച്ചവരില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഗുരുതരമായി പൊള്ളലേറ്റ 28 കാരിയെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിനും പരിക്കേറ്റു.
മരിച്ചവരില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഗുരുതരമായി പൊള്ളലേറ്റ 28 കാരിയെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിനും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.