കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ബംഗളൂരു: കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന മഹാദായി നദിയില്‍നിന്ന് വര്‍ഷം 7.56 ടി.എം.സി വെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ണാടക സര്‍ക്കാറിന്‍െറ ഹരജി മഹാദായി നദീജല തര്‍ക്ക പരിഹാര കോടതി തള്ളിയതിനെതിരെ ശനിയാഴ്ച സംസ്ഥാന വ്യാപക ബന്ദ്.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്ദിന് ആഹ്വാനംചെയ്തിരുന്നെങ്കിലും ഏതാനും ജില്ലകളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. എന്നാല്‍, ശനിയാഴ്ചത്തെ ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കുമെന്നാണ് കരുതുന്നത്. വിവിധ കര്‍ഷക സംഘടനകളും കന്നട സംഘടനകളും ആഹ്വാനംചെയ്ത ബന്ദിന് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുമെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.