കശ്മീരിൽ നാല് ഭീകരരെ വധിച്ചു; ഒരാളെ ജീവനോടെ പിടികൂടി

ശ്രീനഗർ: കശ്മീരിലെ കുപ് വാര നിയന്ത്രണ രേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ ജീവനോടെ  പിടികൂടി. നൗഗാം മേഖലയിൽ നടന്ന എറ്റുമുട്ടലിൽ പങ്കെടുത്ത ഭീകരവാദികളെല്ലാം വിദേശ പൗരന്മാരാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. അവരിൽ ഒരാളെ ജീവനോടെ പിടികൂടിയതായും ചില സുപ്രധാന വിവരങ്ങൾ ഇയാളിൽ നിന്നും പ്രതീക്ഷിക്കുന്നതായും സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഒരു ഭീകരവാദിയെ ജീവനോടെ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ ​​റിജിജു പ്രതികരിച്ചു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.