Posted On
date_range Updated On
date_range യു.പിയില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു
അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ബാദോഹി ജില്ലയില്‍ ലെവല്‍ ക്രോസ് കടക്കുകയായിരുന്ന സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. ഗോസിയയിലെ ടെന്‍ഡര്‍ ഹാര്‍ട്ട്സ് ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ മേഹിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവകുയായിരുന്ന വാന്‍ ആളില്ലാ ലെവല്‍ക്രോസ് മറികടക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 19 കുട്ടികളാണ് സ്കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.