Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം: സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പരാതി നല്‍കി
ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലും തിരുവനന്തപുരം കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടന്നതിനെക്കുറിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം ഭാരവാഹികള്‍ സുപ്രീംകോടതി ജഡ്ജിമാരായ കുര്യന്‍ ജോസഫ്, ജെ. ചെലമേശ്വര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്ക് പരാതിനല്‍കി. ഹൈകോടതി ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, പി.ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് യൂനിയന്‍ പ്രസിഡന്‍റ് പ്രശാന്ത് രഘുവംശത്തിന്‍െറ നേതൃത്വത്തിലുള്ള നിവേദകസംഘത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.