എസ്.പി.എം.സി.ഐ.എല്‍ ചെയര്‍മാനെ സര്‍ക്കാര്‍ നീക്കി

ന്യൂഡല്‍ഹി: ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍, തപാല്‍ സ്റ്റാമ്പുകള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.പി.എം.സി.ഐ.എല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എസ് റാണയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. റാണ പദവിക്ക് അയോഗ്യനാണെന്നാരോപിക്കുന്ന പൊതുതാല്‍പര്യ ഹരജിയില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈകോടതി ആവശ്യപ്പെട്ടതിനുപിന്നാലെയാണിത്. ധനമന്ത്രാലയത്തില്‍ ജോയന്‍റ് സെക്രട്ടറിയായ പ്രവീണ്‍ ഗാര്‍ഗിനെ എസ്.പി.എം.സി.ഐ.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി താല്‍ക്കാലികമായി നിയമിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.