Posted On
date_range Updated On
date_range കനയ്യ കുമാറിന്‍െറ മൊബൈല്‍ പരിശോധനാഫലം ലഭിച്ചില്ളെന്ന് പൊലീസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്‍െറ ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തിന്‍െറ ഭാഗമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും തിരികെ കിട്ടുന്നതിന് കനയ്യ കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുമിത് ദാസ് മുമ്പാകെയാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഇക്കാര്യമറിയിച്ചത്. തുടര്‍ന്ന്, കനയ്യ കുമാറിന്‍െറ ഹരജിയില്‍ മറുപടി സമര്‍പ്പിക്കുന്നതിന് ജൂലൈ 26 വരെ കോടതി സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.