Posted On
date_range Updated On
date_range അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായേക്കും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയെ നിയോഗിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിക്കുന്ന അന്തിമ പട്ടികയിലെ ആദ്യപേരുകാരന്‍ പനഗരിയ ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍, സാമ്പത്തിക വിദഗ്ധനെന്നനിലയില്‍ അരവിന്ദ് പനഗരിയ നിയോഗിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറെ ഒരാഴ്ചക്കകം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തേക്കും. ഇപ്പോഴത്തെ ഗവര്‍ണര്‍ രഘുറാം രാജന്‍ സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.