Posted On
date_range Updated On
date_range പീസ് ടി.വിക്ക് ബംഗ്ളാദേശില്‍ നിരോധം
ധാക്ക: ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന്‍െറ പീസ് ടി.വിയുടെ സംപ്രേഷണം ബംഗ്ളാദേശ് നിരോധിച്ചു. കഴിഞ്ഞയാഴ്ച ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കാബിനറ്റ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ പ്രകോപനപരമായ ഖുതുബകള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് സാക്കിര്‍ നായിക് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് ശനിയാഴ്ച പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.