????????????? ??????? ???? ??????? ???? ?????? ??????? ????? ??????????

അസമില്‍നിന്ന് ഒലിച്ചുപോയ ആന ബംഗ്ലാദേശില്‍ ചെരിഞ്ഞു

ധാക്ക: അസമില്‍നിന്ന്  വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി ബംഗ്ളാദേശിലത്തെിയ ബംഗാ ബഹദൂര്‍ എന്ന ആന ചെരിഞ്ഞു. ജൂലൈ 27നാണ് അസമിലെ ധുബ്രി ജില്ലയില്‍നിന്നും ഒഴുക്കില്‍പെട്ട ഒറ്റയാന്‍ വടക്കന്‍ ബംഗ്ളാദേശിലെ ജമല്‍പുര്‍ ജില്ലയിലത്തെിയത്. ആനയെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജമല്‍പുരിലത്തെിയിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. ആഗസ്റ്റ് 11ന് ബംഗ്ളാദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മയക്കുവെടിയേറ്റ ആന ഒരു കുളത്തില്‍ മയങ്ങിവീണു. ഗ്രാമീണരുടെ സഹായത്തോടെ ആനയെ കുളത്തില്‍നിന്ന് പുറത്തത്തെിച്ചു.

ക്ഷീണിതനായിരുന്ന ആനയുടെ നില ഞായറാഴ്ച മെച്ചപ്പെട്ടിരുന്നതായി ആനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്ന വനസംരക്ഷണ പ്രവര്‍ത്തകന്‍ തപന്‍ കുമാര്‍ ദെയ് പറഞ്ഞു. അതിനിടെ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ആന ചെരിയാന്‍ കാരണമായതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചു. മരണകാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.