Posted On
date_range Updated On
date_range അംജദ് അലി ഖാന് ബ്രിട്ടൻ വിസ നിഷേധിച്ചു
ന്യൂഡൽഹി: സരോദ് മാന്ത്രികൻ അംജദ് അലി ഖാന് ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം തന്നെ ഞെട്ടിപ്പിച്ചെന്നും ബ്രിട്ടെൻറ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ് അലീഖാൻ പ്രതികരിച്ചു. 'എെൻറ യു.കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാരൻമാർക്ക് നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമുെണ്ടന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ബ്രിട്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ച സംഗീത പരിപാടിക്കായാണ് അംജദ് അലി ഖാൻ ബ്രിട്ടൻ യാത്ര നിശ്ചയിച്ചിരുന്നത്. യു.എസിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.