പിണറായിയുടെ പ്രിയപ്പെട്ട പാട്ടൊരുക്കിയ കുട്ടപ്പന്‍

നാടന്‍ പാട്ടിന്‍െറ ആധികാരിക സ്വരമായ കുട്ടപ്പനെ മലയാളികള്‍ക്ക് നന്നായറിയാം. ഇപ്പോള്‍ നാടന്‍കലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന്‍െറ സിനിമാ ഗാനങ്ങളെക്കുറിച്ച് അത്ര വലിയ അറിവ് വ്യാപകമായി ഇല്ല. അദ്ദേഹം സിനിമയില്‍ പാടുക മാത്രമല്ല, പാട്ടുകള്‍ സംഗീതം ചെയ്തിട്ടുമുണ്ട്. ആദ്യത്തെ ചിത്രം ജയരാജിന്‍െറ ‘കരുണം’. ‘അപ്പാവോടെ കുമ്പളത്തൈ’.., ‘മാനം നിറഞ്ഞ മഴയേ.. എന്നീ പാട്ടുകള്‍ അതില്‍ പാടി. ‘അപ്പാവോടെ കുമ്പളത്തൈ’ പിന്നീട് ഉറുമി എന്ന ചിത്രത്തിലും ഉപയോഗിച്ചു. ‘മഹാസമുദ്രം’ എന്ന സിനിമക്കായി എം. ജയചന്ദ്രന്‍ സംഗീതം ചെയ്ത ‘കടലേ ചിരിച്ചു..’ എന്ന നാടന്‍ പാട്ട് പാടി. ചട്ടമ്പി നാടിനുവേണ്ടി മുരുകന്‍ കാട്ടാക്കട എഴുതി ഒൗസേപ്പച്ചന്‍ സംഗീതം ചെയ്ത ഗാനവും പാടി. പച്ചക്കുതിര, കിസാന്‍, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലും പാടി. ‘അമ്പും കൊമ്പും..’ എന്ന ഇളയരാജയുടെ ഗാനം പഴശ്ശിരാജയില്‍ പാടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് വലിയ നേട്ടമായി.   

ഇളയരാജയെ ചെറുപ്പത്തിലേ അറിയാം. ഉടുമ്പഞ്ചോലയില്‍ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു ഇളയരാജയുടെ മാതാപിതാക്കള്‍. കുട്ടിക്കാലത്ത് കുട്ടപ്പനും കുടുംബവും അവിടെയായിരുന്നു. ‘അദ്ദേഹം ചെറുപ്പത്തില്‍ ഞങ്ങളുടെ നാട്ടില്‍ നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളിലെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് കേരളത്തിലെ നാടന്‍ പാട്ടുകാരന്‍ എന്ന നിലയിലാണ്. പഴയകാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. സ്റ്റുഡിയോയിലേക്ക് കേറാന്‍ പോകുമ്പോള്‍ ഞാന്‍ ചെന്ന് പരിചയപ്പെട്ടിട്ട് പറഞ്ഞു; നെടുങ്കണ്ടമാണ് നാടെന്ന്. അദേഹം ചിരിച്ചുകൊണ്ട് സ്റ്റുഡിയോയിലുള്ളവരോട് പറഞ്ഞു; ‘ഇത് എന്നുടെയാള് നല്ലാ പാത്തുകൊള്ളണം’- കുട്ടപ്പന്‍ പറയുന്നു.

‘വസന്തത്തിന്‍െറ കനല്‍ വഴിയില്‍’ എന്ന ചിത്രമാണ് ഒടുവില്‍ ചെയ്തത്. സമുദ്രക്കനി നായകനായ ചിത്രത്തില്‍ ചെറിയ വേഷവും ചെയ്തു കുട്ടപ്പന്‍. നാടന്‍ ശൈലിയിലുള്ള രണ്ട് പാട്ടുകള്‍ക്ക് ഈണം നല്‍കി. പാട്ടുകള്‍ ഹിറ്റായി. ‘നല്ളൊരുനാളെ ഞങ്ങള്‍ക്കായി തന്നുപോയവരേ..’ എന്ന ഗാനം മുഖ്യമന്ത്രി പിണറായിക്ക് ഇഷ്ടപ്പെട്ട പാട്ടാണ്. നവകേരളയാത്രയിലും മറ്റും അത് ഇടുമായിരുന്നു. ‘അത്തിക്കൊമ്പില്‍ ചെങ്കൊടികെട്ടി’എന്ന ഗാനവും മറ്റൊരു മുടിയാട്ടപ്പാട്ടും പാടി. 

 

Tags:    
News Summary - musician kuttappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT