ജാവേദ്​ അലിയുടെ ശബ്​ദത്തിൽ മർഹബയെത്തി VIDEO​

പ്രശസ്​ത ഗായകൻ ജാവേദ്​ അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവന്നു. ബോളിവുഡിലൂടെ മലയാളികൾക്ക്​ പരിചയ മുള്ള ജാവേദ്​ അലി നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലാണ്​ പാടുന്നത്​. മർഹബാ എന്ന്​ തുടങ്ങുന്ന ഗാനം എമിൽ മുഹമ്മദാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. സന്തോഷ്​ വർമ, മുന്ന ഷൗക്കത്ത്​ അലി എന്നിവരുടേതാണ്​ വരികൾ.

ബി. രാകേഷ് നിര്‍മ്മിക്കുന്ന മേരാ നാം ഷാജിയുടെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ്​ മൂന്ന്​ ഷാജിമാരായി ചിത്രത്തിൽ വേഷമിടുന്നത്​. നേരത്തെ ആഷിഖ്​ അബു സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രം ഗാങ്​സ്റ്ററിലെ ദീപ്​ക്​ ദേവ്​ സംഗീതം നൽകിയ ​‘അല്ലാഹു അക്​ബർ’ എന്ന ഗാനം ജാവേദ്​ ആലപിച്ചിരുന്നു.

Full View
Tags:    
News Summary - Mera Naam Shaji Video Song Marhaba-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT