Posted On
date_range Updated On
date_range മന്ദാരത്തിലെ നൊസ്റ്റാൾജിക് ഗാനം 'മിഠായി' എത്തി VIDEO
ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മന്ദാരത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. മിഠായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഷ ജോസഫാണ്. വിജേഷ് വിജയ്യുടെ വരികൾക്ക് മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പൂർണ്ണമായും പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്തിരിക്കുന്നു.
ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ വർഷ െബാല്ലമ്മ, മേഘാ മാത്യൂസ് എന്നിവരാണ് നായികമാരാകുന്നത്. ഹരിശ്രീ അശോകെൻറ മകൻ അർജ്ജുൻ അശോക് ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ആസിഫിെൻറ താടിവെച്ചുള്ള ലുക് ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.