കവി ഉദ്ദേശിച്ച പാട്ടുകള്‍

ആസിഫ് അലി  ബിജു മേനോന്‍ ചിത്രം ‘കവി ഉദ്ദേശിച്ചത്’തീയേറ്ററുകളില്‍ പതിയെ മുന്നേറ്റം തുടരുന്നു. ഇതിലെ ഗാനങ്ങള്‍ യുട്യൂബില്‍ റിലീസ് ചെയ്തു. ജേക്സ് ബിജോയ് ഈണം പകര്‍ന്ന മൂന്ന് ഗാനങ്ങളും വിനു തോമസിന്‍്റെ ഒരു ഗാനവുമാണ് ആല്‍ബത്തിലുള്ളത്. ഭാവഗായകന്‍ ജയചന്ദ്രന്‍െറ പാട്ടുണ്ടെന്നതാണ് ആകര്‍ഷണീയത.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ഇന്നലെയും
പാടിയത്: അരുണ്‍ അലറ്റ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: വിനു തോമസ് 

2. നേരുണ്ടേ നേരുണ്ടേ
പാടിയത്: സുചിത് സുരേശന്‍ & ജേക്സ് ബിജോയ് 
ബാക്കിങ് വോക്കല്‍സ്: സന്നിധാനന്ദന്‍ 
ഗാനരചന: ജ്യോതിഷ് ടി കാശി 
സംഗീതം: ജേക്സ് ബിജോയ്

3. കുയിലിന്‍ പാട്ടിനു
പാടിയത്: പി. ജയചന്ദ്രന്‍ 
ഗാനരചന: ജ്യോതിഷ് ടി കാശി 
സംഗീതം: ജേക്സ് ബിജോയ്

4. പൈസ പൈസ 
പാടിയത്: ജേക്സ് ബിജോയ്, ജയ മൂര്‍ത്തി & ടി.എസ്. അയ്യപ്പന്‍ 
ഗാനരചന: ജ്യോതിഷ് ടി കാശി 
സംഗീതം: ജേക്സ് ബിജോയ്

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=gRQaDvcL0Pk

തോമസ് ലിജു തോമസ് സംവിധാനം നിര്‍വഹിച്ച 'കവി ഉദ്ദേശിച്ചത്?' ചിത്രത്തില്‍ ആസിഫ് അലി, ബിജു മേനോന്‍, നരേന്‍ എന്നിവരാണ് നായകന്‍മാരാകുന്നത്. അഞ്ജു കുര്യനാണ് നായിക. ലെന, ബാലു വര്‍ഗീസ്, സുധി കോപ്പ, സിജാ റോസ് തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസും മാര്‍ട്ടിന്‍ ഡ്യൂറോയും ചേര്‍ന്നാണ്. ഛായാഗ്രഹണം ഷെഹനാദ് ജലാലും ചിത്രസംയോജനം സുനില്‍ എസ് പിള്ളയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയിയുടേതാണ്. മ്യൂസിക്247ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. 'കവി ഉദ്ദേശിച്ചത്?' ആസിഫ് അലിയുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ സംരംഭമാണ്. സജിന്‍ ജാഫറിന്‍്റെ കൂടെ ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍്റെ ബാനറിലാണ്  ഈ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. 


 

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT