Posted On
date_range Updated On
date_range കാൻ ഫെസ്റ്റിവലിൽ എത്തിയത് നോെമ്പടുത്ത്; റഹ്മാന് ഇഫ്താർ ഒരുക്കി അധികൃതർ
കാൻ: ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിൽ ഓസ്കാർ ജേതാവ് എ.ആർ റഹ്മാന് ഇഫ്താറൊരുക്കി അധികൃതർ. കാനിൽ ചടങ്ങിനെ ത്തിയപ്പോഴും റഹ്മാൻ നോെമ്പടുത്തിരുന്നു. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
8.51 ന് കാനിൽ നിന്നുള്ള ഇഫ്താർ എന്ന അടികുറിപ്പോടെ റഹ്മാൻ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. റഹ്മാൻ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെർച്വൽ റിയാലിറ്റി ചിത്രമായ ‘ലേ മസ്കി’െൻറ പ്രചാരണാർഥമാണ് അദ്ദേഹം കാനിലെത്തിയത്.
കടുത്ത മതവിശ്വാസിയാണ് എ.ആർ റഹ്മാൻ. പ്രാർഥനകൾ തന്നെ പല തെറ്റുകളിൽ നിന്നും രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.