താടിയും മുടിയും നീട്ടി സൗബിൻ ചോദിക്കുന്നു; ആരാണ്​ ഞാൻ

സംവിധായക വേഷത്തിലും നായക വേഷത്തിലുമായി മലയാള സിനിമക്ക്​ രണ്ട്​ ബ്ലോക്​ബസ്റ്ററുകൾ തന്ന സൗബിൻ ഷാഹിർ ത​​​െൻറ ഏറ്റവും പുതിയ ചിത്രമായ മോഹൻലാലിൽ എത്തുന്നത്​ ബ്രഹ്മാണ്ഡ ഗെറ്റപ്പിൽ. താടിയും മുടിയും നീട്ടി വളർത്തി ജിപ്​സി രൂപത്തിലുള്ള സൗബിന്​ പക്ഷെ സിനിമ കഴിയുന്നത്​ വരെ ആരാണ്​ താനെന്ന സത്യം പിടികിട്ടുന്നില്ല. 

തിയറ്ററുകളിൽ ചിരിപടർത്തിയ സൗബി​​​െൻറ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടു. ‘ആരാണ്​ ഞാൻ’ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ  മികച്ച പ്രതികരണമാണ്​ നേടുന്നത്​. പ്രകാശ്​ അലക്​സ്​ സംഗീതം നൽകിയ ഗാനത്തി​​​െൻറ വരികൾ സുഹൈൽ കോയയുടേതാണ്​. ജസ്റ്റിൻ ഫെർണാണ്ടസാണ്​ ആലപിച്ചിരിക്കുന്നത്​.

Full View

മഞ്​ജുവാര്യർ കടുത്ത മോഹൻലാൽ ആരാധികയായി എത്തുന്ന മോഹൻലാലിൽ ഒരു പ്രധാന വേഷത്തിൽ സൗബിനുമുണ്ട്​. ഇന്ദ്രജിത്താണ്​ നായകൻ. സാജിദ്​ യഹ്​യ സംവിധാനം ചെയ്​ത മോഹൻലാൽ നിർമിച്ചിരിക്കുന്നത്​ അനിൽ കുമാറാണ്​. 

Tags:    
News Summary - Aaranu Njhan Mohanlal movie song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT