76 ബൈക്കുകൾ മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ; പിന്നീട് സംഭവിച്ചത്...

ബംഗളൂരു: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് അഭ്യാസപ്രകടനം നടത്തിയയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 76 ബൈക്കുകളാണ് മൂന്ന് വർഷത്തിനിടെ സുഹൈൽ മോഷ്ടിച്ചത്.

മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ കായികതാരമെന്നാണ് ഇയാൾ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റ് മാറ്റിയാണ് ഉപയോഗിക്കുന്നത്.

മോഷ്ടിച്ച വാഹനങ്ങൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളിൽ 53 എണ്ണം ഹോണ്ട ഡിയോയും ഒമ്പതെണ്ണം ഹോണ്ട ആക്ടീവയുമാണ്.

Tags:    
News Summary - Man steals 76 bikes, posts wheelie stunts on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.