വൈ.എസ്. ആറായി മമ്മൂട്ടിയുടെ ‘യാത്ര’ - ട്രെയിലർ
ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’യുടെ ട്രെയിലർ പുറത്തിറങ്ങി. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്.ആറിെൻറ പദയാത്രയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.
സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് നടൻ സൂര്യ അടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.
ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരേടായിരുന്നു വൈ.എസ് രാജശേഖര റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള വൈ.എസ്.ആറിന്‍റെ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. ആന്ധ്രക്കാർ സ്നേഹത്തോടെ വൈ.എസ്.ആർ എന്നു വിളിക്കുന്ന രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയാണ് 2004ല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.