യമണ്ടൻ പ്രേമകഥയിലേത് വീടുവിട്ടുപോകാത്ത കഥാപാത്രം -ദുൽഖർ

ദുബൈ: നാടുവിട്ടു പോകുന്നില്ല, ബാക്ക്പാക്ക് തൂക്കുന്നില്ല, ബുള്ളറ്റിൽ കറങ്ങുന്നില്ല, വീട്ടുകാരുമായി പിണങ്ങു ന്നില്ല... നാടിനെയൂം നാട്ടു പച്ചയേയും സ്നേഹിക്കുന്ന, ജോൺസൻ മാഷി​െൻറ പാട്ടുകൾ ഇഷ്ടപ്പെടുന്ന, ഒരുപാട് നൊസ്റ്റാ ൾജിയകൾ സൂക്ഷിക്കുന്ന, മുണ്ടുടുത്ത് നടക്കുന്ന പക്ക നാടൻ കഥാപാത്രം^ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മലയാളത്തിൽ അവത രിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോട് ദുൽഖർ സൽമാൻ വിവരിച്ചത് ഇങ്ങിനെയാണ്.

ബി.സി. നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് സിനിമാ പ്രേമികളുടെ കുഞ്ഞിക്ക ഇടവേളക്കു ശേഷം മലയാളത്തിലേക്ക് മടങ്ങി വരുന്നത്. തമിഴ്, ഹിന്ദി ചിത്രങ്ങളിൽ സജീവമായതോടെയാണ് രണ്ടു വർഷത്തേക്ക് മലയാള സിനിമകളിൽ മുഖം കാണിക്കാതിരുന്നത്.

ഇത് ബോധപൂർവമല്ലെന്നും അന്യഭാഷാ ചിത്രങ്ങളിൽ സജീവമാകുേമ്പാഴും മനസു നിറയെ മലയാളമുണ്ടായിരുന്നുവെന്നും ദുൽഖർ പറയുന്നു. മനസിനു തൃപ്തി നൽകുന്ന, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വേഷവുമായി ‘ഒരു യമണ്ടൻ പ്രേമകഥ’ എത്തിയപ്പോൾ അതിൽ മുഴുകുകയും ചെയ്തു. യമണ്ടൻ പ്രേമകഥക്കു ശേഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രവും മലയാളത്തിലാണെന്നും ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദുൽഖർ പറഞ്ഞു.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നത് സ്വന്തമായി തീരുമാനിക്കണമെന്നും ദുൽഖർ ഒാർമപ്പെടുത്തി. തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നായിക സംയുക്ത മേനോൻ, സംഗീത സംവിധായകൻ നാദിർഷ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. പിന്നീട് നടന്ന ചടങ്ങിൽ ചിത്രത്തി​െൻറ ഗ്ലോബൽ ഒാഡിയോ ലോഞ്ചും നടന്നു. 25നാണ് ചിത്രം പുറത്തിറങ്ങുക.


Tags:    
News Summary - Yamandan Premakadha Character-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.