‘വാഗൺ ട്രാജഡി’ ചലച്ചിത്രമാകുന്നു

തി​രൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യ ‘വാ​ഗ​ൺ ട്രാ​ജ​ഡി’ ഇ​തേ പേ​രി​ൽ സി​ നി​മ​യാ​കു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ റ​ജി നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ച​രി​ത്ര​സം​ഭ​വം അ​തേ​പ​ടി പ​ക​ർ​ത്തു​ന്ന​തി​ന് പ​ക​രം മ​ര​ണ​മു​ഖ​ത്തെ മ​നു​ഷ്യ​​െൻറ നി​സ്സ​ഹാ​യാ​വ​സ്​​ഥ ചി​ത്രീ​ക​രി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശ്യ​മെ​ന്ന് സം​വി​ധാ​യ​ക​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജി​നെ​യും ടൊ​വി​നോ തോ​മ​സി​നെ​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ദേ​ശ​താ​ര​ങ്ങ​ളും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തും. ​മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പ​ട്ടാ​ളം, പൃ​ഥ്വി​രാ​ജ്-​ഇ​ന്ദ്ര​ജി​ത് ചി​ത്ര​മാ​യ ‘ഒ​രു​വ​ൻ’ എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ‘ക​ലി​കാ​ലം’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നു​മാ​ണ് റ​ജി നാ​യ​ർ. കേ​ണ​ൽ നി​ര​ഞ്​​ജ​​െൻറ അ​ന്ത്യ​നി​മി​ഷം പ്ര​മേ​യ​മാ​ക്കി ‘വാ​ർ ഫ്ര​ണ്ട്’ ഷോ​ർ​ട്ട് ഫി​ലി​മും നി​ർ​മി​ച്ചി​രു​ന്നു.

Tags:    
News Summary - Wagon Tragedy to Film-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.