Posted On
date_range Updated On
date_range അമലാപോളുമായി വിവാഹ വാർത്തയിൽ പ്രതികരണവുമായി വിഷ്ണു വിശാൽ
നടി അമലപോളിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് രാക്ഷസനിലെ നായകൻ വിഷ്ണു വിശാൽ. അസംബന്ധ വാർത്തയാണിതെന്നും ഞങ്ങളും മനുഷ്യരാണെന്നും വിഷ്ണു സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.
ഞങ്ങൾക്കും കുടുംബ ജീവിതമുണ്ട്. കുറച്ചുകൂടി ഉത്തരാവദിത്തത്തോടെ പെരുമാറൂവെന്നും വാർത്തകൾക്ക് വേണ്ടി ഇങ്ങനെ എഴുതരുതെന്നും താരം കൂട്ടിച്ചേർത്തു.
രാക്ഷസൻ സിനിമ പുറത്തിറങ്ങിയതിന് ശേഷം വിഷ്ണു ഭാര്യ രജിനിയുമായി വേർപിരിഞ്ഞിരുന്നു. 2016ലാണ് സംവിധായകൻ എ.എൽ. വിജയ്‌യുമായുള്ള വിവാഹബന്ധം അമലപോൾ വേർപെടുത്തിയത്.
രാക്ഷസൻ തിയേറ്ററുകളിൽ വലിയ വിജയം നേടിയതിനിടെയാണ് ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.