ഫഹദിന്‍റെ അഭിനയം കാണാനായി മാത്രം ലൊക്കേഷനിൽ പോയി -സേതുപതി

താൻ ഫഹദ് ഫാസിലിന്‍റെ ആരാധകനെന്ന് തമിഴ് നടൻ വിജയ് സേതുപതി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഫഹദിന്‍റെ ആരാധകനാണ്. സൂപ്പര്‍ ഡീലക്‌സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സേതുപതി പറഞ്ഞു.

വിജയ് സേതുപതിയുടെ പുതിയ ചിത്രമായ സൂപ്പര്‍ ഡിലക്‌സില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശില്‍പ്പ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് ത്യാഗരാജന്‍ കുമാരരാജ ആണ്. തന്‍റെ ആദ്യ ചിത്രമായ ആരണ്യകാണ്ഡത്തിലൂടെ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാരസാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.

Tags:    
News Summary - :VijaySethupathy on fahad faazil super deluxe-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.