കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍...

മോഹൻലാൽ സംവിധായകക്കുപ്പായമണിയുന്ന വാർത്ത അമ്പരപ്പോടെയാണ് ആരാധകരും സിനിമാ പ്രവർത്തകരും കേട്ടത്. വാർത്ത അറി ഞ്ഞത് മുതൽ മോഹൻലാലിന് ആശംസാ പ്രവാഹമാണ്. ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോനും അഭിനന്ദനവുമായി രംഗത്തെത്തിയിര ിക്കുന്നു.

ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

ലാലേട്ടന്‍- ന ാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള... എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന 'ബറോസ്' എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്!

ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ... ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ...

Full View
Tags:    
News Summary - VA Srikumar Menon on Mohanlal Directorial Debut-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.