Posted On
date_range Updated On
date_range സൗബിൻ വിവാഹിതനാകുന്നു; ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
നടനും സംവിധായകനുമായ സൗബിന്‍ ഷാഹിർ വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. മോതിരംമാറ്റത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ദുബൈയിലാണ് ജാമിയ പഠിച്ചു വളര്‍ന്നത്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു.
സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ പറവ എന്ന ദുൽഖർ ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി.
നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ സൗബിന്‍ നായകനാകുന്നതിനിടെയാണ് വിവാഹ വാർത്തകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.