പ്രിയനന്ദനെതിരെ ഭീഷണിയുമായി വീണ്ടും സംഘ്​പരിവാർ

ന്യൂഡൽഹി: സംവിധായകൻ പ്രിയനന്ദനെതിരെ സംഘ്​പരിവാർ ഭീഷണി തുടരുന്നു. ശനിയാഴ്​ച ഡൽഹിയിലെ ഇന്ത്യൻ ഇൻറർ നാഷനൽ സ​െൻ ററിൽ അദ്ദേഹത്തി​​െൻറ ‘സൈലൻസർ’ എന്ന പുതിയ സിനിമയുടെ പ്രദർശനത്തിനിടെ ഭീഷണിയുമായി സംഘ്​പരിവാർ പ്രവർത്തകരെത്തി. വെള്ളിയാഴ്​ച കേരള ക്ലബിൽ പ്രിയനന്ദൻ പ​െങ്കടുക്കുന്ന പരിപാടിയിൽ അതിക്രമം നടത്തുകയും കാർട്ടൂണുകൾ നശിപ്പിക്കുകയും ചെയ്​തു.

കേരള ക്ലബിൽ പ്രദർശിപ്പിച്ച കാർട്ടൂണുകൾ വിശ്വാസത്തെ ​വ്രണപ്പെടുത്തുന്നതാണെന്ന്​ ആരോപിച്ചായിരുന്നു നശിപ്പിച്ചത്​. അതേസമയം, പ്രതിഷേധം ഉയർന്നതോടെ സമൂഹ മാധ്യമങ്ങളിൽനിന്ന്​ പോസ്​റ്റ്​ പിൻവലിച്ചിരുന്നായും ഖേദം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്​ച ഇന്ത്യൻ ഇൻറർ നാഷനിൽ നടക്കുന്ന പ്രദർശനത്തിനുമുമ്പും ​േപാസ്​റ്റുമായി ബന്ധപ്പെട്ട്​ പ്രിയനന്ദൻ ഖേദം പ്രകടിപ്പി​ച്ചു. ഇതോടെയാണ്​ ശരണവിളികളുമായി എത്തിയ സംഘ്​പരിവാർ പ്രവർത്തകർ പിരിഞ്ഞത്​.

Tags:    
News Summary - Sang Pariwar attack against Priyanandan- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.