വിശാലിനെതിരെ പ്രതിഷേധം; നിർമാതാക്കളുടെ സംഘടന​േയാഗം തല്ലിപ്പിരിഞ്ഞു

ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിമോഹവുമായി രംഗത്തെത്തിയ സിനിമാ നിർമാതാക്കളുടെ സംഘടന പ്രസിഡൻറുകൂടിയായ നടൻ വിശാലി​െനതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നു തമിഴ്നാട് ഫിലിം പ്രൊഡ്യുസേഴ്സ് കൗൺസിൽ വാർഷിക ജനറൽ ബോഡിയോഗത്തിൽ ​ൈകയാങ്കളി. പോർവിളിയുമായി ഇരു വിഭാഗങ്ങളും ഉറച്ചുനിന്നതോടെ യോഗം പാതിയിൽ ഉപേക്ഷിച്ചു.

ഞായറാഴ്​ച യോഗം ആരംഭിച്ചയുടൻ നിർമാതാവും സംവിധായകനുമായ ചേര​​​െൻറയും ടി. രാജേന്ദറി​​​െൻറയും നേതൃത്വത്തിൽ ഒരു വിഭാഗം വിശാലിനെതിരെ രംഗത്തുവന്നു. മാസങ്ങളായി സംഘടനയുടെ കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും വിശാൽ രാജി​െവച്ച് കൗൺസിലിലെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. പ്രസിഡൻറു പദവിയിലിരിക്കെ, കൗൺസിലുമായി ആലോചിക്കാതെ ആർ.കെ നഗറിൽ മത്സരിക്കാനൊരുങ്ങിയതു ശരിയായില്ലെന്നും ഇവർ പറഞ്ഞതോടെ ഒച്ചപ്പാടായി.

ആരോപണമുന്നയിക്കുന്നവർ തെളിവ് ഹാജരാക്കണമെന്നും അല്ലാതെയുള്ള ആരോപണങ്ങൾക്കു മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വിശാൽ പറഞ്ഞതോടെ ഇവർ പ്രകോപിതരായി വേദിയിലേക്കു പാഞ്ഞു കയറിയ സംഘം വിശാലി​​​െൻറ കൈയിൽനിന്നു മൈക്ക് തട്ടിപ്പറിച്ചു. സംഘർഷത്തിനിടെ ചിലർ വിശാലിനെ ​ൈകയേറ്റം ചെയ്തതായും സൂചനയുണ്ട്.

ബഹളം നിയന്ത്രണാതീതമായതോടെ യോഗം നിർത്തി​െവച്ചു വിശാൽ മടങ്ങി. ഇതോടെ, പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. സംഘടനയിലെ കണക്കുകൾ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിച്ചില്ലെന്നും വൻ അഴിമതിയുണ്ടെന്നും രാജേന്ദർ ആരോപിച്ചു. പ്രസിഡൻറ്​ സ്ഥാനം രാജി​െവച്ച ശേഷം വിശാലിനു എവിടെ വേണമെങ്കിലും  മത്സരിക്കാമെന്നും പദവിയിലിയിരുന്നു കൊണ്ട് അത് പറ്റില്ലെന്നുമായിരുന്നു ചേര​​​െൻറ വാദം.

തന്നോടുള്ള വ്യക്തിവൈരാഗ്യം​െവച്ച് ചിലർ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നു വിശാൽ പറഞ്ഞു. മൈക്ക് പിടിച്ചു വാങ്ങുന്നതും തല്ലാൻ വരുന്നതുമൊന്നും നല്ല രീതിയല്ല. ഇത് അംഗീകരിക്കാനാവില്ലെന്നും വിശാൽ പറഞ്ഞു. ഈ വർഷമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടത്തിനൊടുവിലാണു വിശാലി​​​െൻറ നേതൃത്വത്തിലുള്ള പാനൽ പ്രൊഡ്യൂസേഴ്സ് കൗൺസിൽ പിടിച്ചെടുത്തത്.

Tags:    
News Summary - Ruckus at film producers council meet led by actor Vishal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.