ന്യൂഡൽഹി: മീ ടു ആരോപണത്തിൽ നടൻ അലോക് നാഥിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. െഎ.പി.സി സെക്ഷൻ 376ാം വകുപ്പ് പ്രകാരം ബലാൽസംഗ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അലോക് നാഥ് ബലാൽസംഗ ചെയ്തുവെന്ന ആരോപണവുമായി ടി.വി പ്രൊഡ്യൂസറാണ് രംഗത്തെത്തിയത്. മീ ടു കാമ്പയിനിെൻറ ഭാഗമായിട്ടായിരുന്നു ആരോപണം.
20 വർഷം മുമ്പ് മദ്യം നൽകി തെൻറ വീട്ടിൽവെച്ച് അലോക് നാഥ് ക്രൂരമായി പീഡിപ്പിച്ചതിനെ കുറിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ ടി.വി പ്രൊഡ്യൂസർ വിവരിച്ചത്. അലോക് നാഥിെൻറ ഇടപെടൽ മൂലം തെൻറ പ്രൊഡക്ഷൻ കമ്പനി അടച്ചുപൂേട്ടണ്ടി വന്നതിനെ കുറിച്ചും അവർ വിവരിച്ചിരുന്നു.
സത്യം പറയാൻ ഒരു പെൺകുട്ടിക്കും ഭയമുണ്ടാവരുത് എന്നതിനാലാണ് താൻ ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത്. സംഭവത്തിന് ശേഷം താൻ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുവെന്നും അവർ വ്യക്തമാക്കിയിരുന്നു. വെളിപ്പെടുത്തലിന് ശേഷം അലോക് നാഥിെൻറ ഭാര്യ ടി.വി പ്രൊഡ്യൂസർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, ഇത് ബോംബെ ഹൈകോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.