നടനല്ല, സേതുപതി മഹാനടനെന്ന് രജനികാന്ത്

സ്റ്റൈൽ മന്നൻ രജനിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകർ ആവേശത്തോടെ‍യാണ് ഏറ്റെട ുത്തത്. സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് കൂടി ഇവരോടൊപ്പം ചേരുമ്പോൾ ആ കാത്തിരിപ്പിന് ആവേശം കൂടും . അതിനാലാണ് 'പേട്ട' എന്ന ചിത്രത്തെ കുറിച്ച് വരുന്ന വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.

കൂടെ അഭ ിനയിച്ച വിജയ് സേതുപതിയെ കുറിച്ചുള്ള സ്റ്റൈൽ മന്നന്‍റെ വാക്കുകൾ കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെ രജനീകാന്ത് പ്രശംസിച്ചത്.

വിജയ് സേതുപതി വെറുമൊരു നടനല്ല ഒരു മഹാനടനാണ്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്‌യുടെ പ്രകടനം. ഒരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് സേതുപതിയെന്നും രജനീകാന്ത് പറഞ്ഞു.

Full View

ഈ വാക്കുകളെ സദസിന്‍റെ മുന്‍പന്തിയിലിരുന്ന സേതുപതി എഴുന്നേറ്റ് നിന്ന് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്.

Tags:    
News Summary - Rajinikanth praise on Vijay Sethupathi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.