Posted On
date_range Updated On
date_range കാശുള്ളവൻ രക്ഷപ്പെടും; താനിങ്ങനെ കിടക്കും -പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവൻ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.
താനിങ്ങനെ കിടക്കും, കാശുള്ളവൻ രക്ഷപ്പെടും. ഇപ്പോൾ ഈ കേസിൽ താൻ മാത്രമായെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്പ് എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ദിലീപ് ഹാജരായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം.
കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അങ്കമാലി മജിസ്ട്രേറ്റ് കോടതി പൂര്‍ത്തിയാക്കി. വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കോടതി ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.