Posted On
date_range Updated On
date_range ദിലീപിന് ജാമ്യം ലഭിച്ചതിൽ ഭയമില്ല; ഭാവി തെളിവുകൾ തീരുമാനിക്കട്ടെ -സുനിൽ കുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിൽമോചിതനായതിൽ ഭയമില്ലെന്നും കേസിെൻറ ഭാവി തെളിവുകൾ തീരുമാനിക്കെട്ടയെന്നും മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനി ഇങ്ങനെ പ്രതികരിച്ചത്.
മുതിർന്ന നടിയെ ആക്രമിച്ച കേസിൽ നേരത്തേ ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനാൽ ജയിലിൽ കഴിയുകയാണ്. ഇതോടെയാണ് റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീണ്ടും ഹാജരാക്കിയത്. റിമാൻഡ് കോടതി ഇൗമാസം 20 വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.