മരക്കാർ അടുത്ത വർഷം; ഫഹദ് മികച്ച നടൻ -പ്രിയദർശൻ

'മരക്കാർ അറബിക്കടലിന്‍റെ സിംഹം' അടുത്ത വർഷം റിലീസ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. ലോകം അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങിയിട്ടേ റിലീസിനെ കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. 

യുവതലമുറയിൽ ഫഹദ് ഫാസിലാണ് മികച്ച നടൻ. സ്വാഭാവികാഭിനയാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം. പൃഥ്വിരാജിനെ പവർഫുൾ നടൻ എന്നാണ് പ്രിയദർശൻ വിശേഷിപ്പിക്കുന്നത്. പൃഥ്വിയോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും പ്രിയദർശൻ അഭിമുഖത്തിൽ പറഞ്ഞു. 

Tags:    
News Summary - Priyadarshan on Marakkar and Fahad Faasil-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.