Posted On
date_range Updated On
date_range ദിലീപിെൻറ ഡി സിനിമാസ് പൂട്ടിയതിനെതിരെ ഹരജി
കൊച്ചി: നടൻ ദിലീപിെൻറ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന തിയറ്റർ ഡി സിനിമാസ് നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരൻ അനൂപ് ഹൈകോടതിയിൽ ഹരജി നൽകി. എ.സിക്കു വേണ്ടി ഉയര്‍ന്ന എച്ച്.പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് കാണിച്ചാണു നഗരസഭ പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. എന്നാൽ, തങ്ങളുടെ വാദം കേൾക്കാതെയാണ് ഇതെന്ന് ഹരജിയിൽ പറയുന്നു. നോട്ടീസ് നല്കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.
ഇത്തരമൊരു മോട്ടോര്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നഗരസഭയുടെ എൻജിനീയര്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. മോേട്ടാർ നീക്കാന്‍ മുന്‍കൂര്‍ നോട്ടിസ് കൊടുത്തിട്ടുമില്ല. അനുമതിക്കായി കഴിഞ്ഞമാസം നഗരസഭക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതു സ്വീകരിച്ചില്ല. തിയറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ എല്ലാ ലൈസൻസുമുെണ്ടന്നും ഹരജിയിൽ പറയുന്നു. ഹരജി െചാവ്വാഴ്ച പരിഗണിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.