കുടുംബത്തെ മോശമായി ചിത്രീകരിച്ചു: വരത്തൻ കോടതിയിൽ

അമല്‍ നീരദ് ചിത്രം വരത്തൻ കോടതിയിൽ. ഫഹദും ഐശ്വര്യ ലക്ഷ്മിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് എറണാകുളത്തെ പാപ്പാളി കുടുംബം അണിയറപ്രവർത്തകർക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

ചിത്രത്തിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹരജി നല്‍കിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിവര്‍ക്കെതിരെയാണ് പരാതി.

ചിത്രത്തിലെ വില്ലന്മാരുടെ കുടുംബപ്പേരാണ് പാപ്പാളി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന് സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല എന്നതിനാല്‍ തന്നെ ബോധപൂര്‍വം കുടുംബപ്പേര് കളങ്കപ്പെടുത്തി എന്നാണ് പരാതി. വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കും.

Tags:    
News Summary - Pappali Family in Court at Varathan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.