മീ ടു: നടൻ അർജുൻ ലൈംഗികാതിക്രമം നടത്തിയെന്ന് ശ്രുതി ഹരിഹരൻ

ബംഗളൂരു: നടി സംഗീത ഭട്ടിന് പിന്നാലെ കന്നട സിനിമാലോകത്ത്​ വീണ്ടും മീ ടു വെളിപ്പെടുത്തൽ. താൻ പലപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കന്നട നടിയും മലയാളിയുമായ ശ്രുതി ഹരിഹരൻ ഫേസ്​ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് നടൻ അർജുൻ സർജ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നുമാണ് ശ്രുതിയുെട തുറന്നുപറച്ചിൽ. നേരത്തെ തന്നെ സാൻഡൽവുഡിലെ(കന്നട സിനിമ) കാസ്​റ്റിങ് കൗച്ചിനെക്കുറിച്ച് ശ്രുതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

വിസ്മയ എന്ന ദ്വിഭാഷ ചിത്രത്തിനിടെയാണ് അർജുൻ സർജ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നും റിഹേഴ്സലിനിടെ സമ്മതമില്ലാതെ അർജുൻ ത​​​െൻറ പിൻഭാഗത്ത് കൈകൊണ്ട് സ്പർശിച്ച് ദേഹത്തേക്ക് വലിച്ചടുപ്പിക്കുകയായിരുന്നുവെന്നും ശ്രുതി വെളിപ്പെടുത്തി. ഇതുകൂടാതെ ജോലിക്കുശേഷം അർജുൻ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താരമെന്ന നിലയിലുള്ള അദ്ദേഹത്തി​​െൻറ പ്രിവിലേജ് ഇനി ആര്‍ക്കു നേരെയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല. അതുകൊണ്ടാണ് ത​​​െൻറ അനുഭവം തുറന്നുപറയുന്നത്.

അതേസമയം, കർണാടകയിലെ ബി.ജെ.പി നേതാക്കൾക്കെതിരെയും മീ ടു വെളിപ്പെടുത്തൽ പുറത്തുവന്നു. ബംഗളൂരു സ്വദേശിനിയായ ബി.ജെ.പി മഹിള മോർച്ച അംഗം മാധുരി മുദ്ദോൽ ആണ് ബി.ജെ.പി നേതാക്കളുടെ പേരുപറയാതെ ഫേസ്ബുക്കിലൂടെ മീ ടു വെളിപ്പെടുത്തൽ നടത്തിയത്. മുൻ ബി.ജെ.പി മന്ത്രി ആഡംബര ഹോട്ടലിലേക്ക് കാപ്പി കുടിക്കാൻ ക്ഷണിച്ചുവെന്നും തനിക്കുവേണ്ടി ഹോട്ടലിൽ മുറിയെടുത്തുതരാെമന്ന് നിർബന്ധിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.

തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ 500 രൂപ നോട്ടുകൾ അടങ്ങിയ കെട്ട് മന്ത്രി ബാഗിൽ ഇടുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മന്ത്രിയെ കൂടാതെ മറ്റൊരു ബി.ജെ.പി നേതാവും തന്നോട് ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, വെളിപ്പെടുത്തൽ വാർത്തയായതോടെ മാധുരി പോസ്​റ്റ് നീക്കം ചെയ്തു.

ഇതിനിടെ ആരോപണവിധേയനായ മന്ത്രി ഇപ്പോഴത്തെ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡയാണെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. അവർ മഹിള മോർച്ചയിൽ പ്രവർത്തിക്കുമ്പോൾ താൻ മന്ത്രി ആയിരുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറായിരുന്നുവെന്നും, ഇത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Me too Sruthi Hariharan Actor Arjun sarja -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.