മീ ടൂ വെളിപ്പെടുത്തൽ; നടൻ അർജുൻ ചോദ്യം ചെയ്യലിനെത്തിയത്​ ബി.ജെ.പി എം.എൽ.സിക്കൊപ്പം

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ നടൻ അർജുനെ ചോദ്യം ചെയ്യലിനായി കബൺ പാർക്ക് പൊലീസ് സ്​റ്റേഷനിലെത്തി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് അർജുൻ മൊഴി നൽകി. രാവിലെയാണ് അർജുൻ സ്​റ്റേഷനിലെത്തിയത്. മൊഴി രേഖപ്പെടുത്തുന്നതിനായി സ്​റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പൊലീസ് നോട്ടീസ് അയച്ചത്. ബി.ജെ.പി എം.എൽ.സി തേജസ്വിനി രമേശിനൊപ്പമാണ് അർജുൻ പൊലീസിന് മുന്നിലെത്തിയത്

നടി ശ്രുതി ഹരിഹര‍​​​​​െൻറ മീടു വെളിപ്പെടുത്തലിനെതുടർന്ന് അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കബൺ പാർക്ക് പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശ്രുതിയുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി അർജുനോട് ചോദിച്ചുവെന്നും പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അണ്ണയ്യ റെഡ്​ഡിയുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. ഉണ്ട്, ഇല്ല എന്നതരത്തിലുള്ള മറുപടി നൽകുന്നതിന് 50 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് അർജുന് നൽകിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർജുൻ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

കേസ് പരിഗണിക്കുന്ന നവംബർ 14വരെ അർജുനെ അറസ്​റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷണത്തി​​​​​െൻറ ഭാഗമായാണ് അർജുനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ശ്രുതിയുടെ പിന്നിലുള്ളവരെല്ലാം കമ്യൂണിസ്​റ്റ് ബന്ധമുള്ളവരാണെന്നും ഇക്കാര്യം പൊലീസ് കണക്കിലെടുക്കണമെന്നും അർജുനൊപ്പ​മെത്തിയ ബി.ജെ.പി എം.എൽ.സി തേജസ്വിനി രമേശ്​ പറഞ്ഞു. പ്രകാശ് രാജ്, കവിത ലങ്കേഷ് തുടങ്ങി മോദിയെ എതിർക്കുന്നവരാണ് ശ്രുതിയുടെ പിന്നിലുള്ളതെന്നും ഇവരുടെ ഗൂഢാലോചനയാണ് ഇതെന്നും അവർ ആരോപിച്ചു.

Tags:    
News Summary - Me Too: Arjun Sarja appears before police for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.