ബംഗളൂരു: കന്നട നടി ശ്രുതി ഹരിഹരിന്റെ പരാതിയിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അർജുൻ സർജ ഹൈകോടതിയെ സമീപിച്ചു. ലൈംഗികാതിക്രമം ഉണ്ടായെന്ന മീ ടു വെളിപ്പെടുത്തലിനു ശേഷം ശ്രുതി ഹരിഹരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കബൺ പാർക്ക് പൊലീസ് ഒക്ടോബർ 27നാണ് നടനെതിരെ ലൈംഗിക പീഡനശ്രമത്തിന് എഫ്.ഐ.ആർ തയാറാക്കുന്നത്.
കഴിഞ്ഞദിവസം സംസ്ഥാന വനിത കമീഷനും അർജുനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. വാസ്തവവിരുദ്ധമായ ആരോപണത്തിൽ നടിക്കെതിരെ നിയമനടപടിയുമായി താൻ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ അതിനെ നേരിടുന്നതിനായി നൽകിയ വ്യാജ പരാതിയാണെന്നാണ് അർജുൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വ്യക്തമാക്കുന്നത്. പരാതിയിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും എഫ്.ഐ.ആറിനുമേലുള്ള തുടർ നടപടികൾ തടയണമെന്നും അർജുൻ ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.