പൂണൈ: പ്രശസ്ത മറാത്തി നടി അശ്വിനി എക്‌ബോട്ട് സ്‌റ്റേജ് ഷോക്കിടെ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 44 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് പൂനയിലെ ഭാരത് നാട്യമന്ദിറില്‍ നടന്ന പരിപാടിക്കിടയിലാണ് ഹൃദയാഘാതമുണ്ടയത്. അശ്വിനി സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അശ്വിനിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ സൊണാലി കുല്‍ക്കര്‍ണിയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. നൃത്തത്തിന് പുറമെ നിരവധി ടെലിവിഷന്‍ പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പൂനയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോട്ട് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്‌ബോട്ടാണ് മകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.