മാമാങ്കം വ്യജപതിപ്പ് ഇന്‍റർനെറ്റിൽ

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു. തിയേറ്റർ പതിപ്പാണ് പ്രചരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെ‍യ്ത് അന്വേഷണം ആരംഭിച്ചു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുമായാണ് ചിത്രം റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ് ലാൻ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർച്ച ചിത്രം എം. പത്​മകുമാറാണ് സംവിധാനം ചെയ്തത്.

എം. ജയചന്ദ്രനാണ്​ സംഗീതം. ശ്യാം കൗശലാണ് സംഘട്ടനം. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Tags:    
News Summary - Mamangam in Internet-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.