ഇത് വല്ലാത്ത ചെയ്ത്തായിപോയി; ട്രോളിന് മറുപടിയുമായി മല്ലിക സുകുമാരൻ

പ്രളയവാർത്തക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. മുമ്പ് മല്ലികയുടെ തന്നെ അഭിമുഖത്തെ  പരാമർശിച്ചുള്ള ട്രോളാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്. ഇതിന് മറുപടിയുമായി മല്ലിക തന്നെ രംഗത്തെത്തി. ഇത് വല്ലാത്ത ചെയ്ത്തായിപ്പോയെന്നും നിരവധി പേരാണ് ഫോട്ടോ കണ്ട് തനിക്ക് വാട്സാപ്പിലൂടെ മെസേജ് അയച്ചതെന്നും മല്ലിക പറഞ്ഞു. വാട്സ്ആപ് ഒാഡിയോ ക്ലിപ്പിലാണ് മല്ലിക മറുപടി പറയുന്നത്. 

അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില്‍ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി.  റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കാറിൽ കയറാൻ വേണ്ടി ചെമ്പിൽ കയറി.  ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാൻ കയറിയിരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല.

എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.

ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ വയ്യ

   -മല്ലിക സുകുമാരൻ

 

 

Full View

വിഡിയോ കടപ്പാട്: മെട്രോമാറ്റിനി.കോം

Tags:    
News Summary - Mallika Sukumaran on Troll Heavy rain-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.