Posted On
date_range Updated On
date_range ലോക് ഡൗണിൽ ലോക്കായ കാമുകൻ; വൈറലായി ഹ്രസ്വ ചിത്രം
സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് ‘ദി ലോക്ക്ഡ് ലൗവർ’ എന്ന ഹ്രസ്വചിത്രം. ലോക്ഡൗൺ കാലത്ത് രണ്ട് വീടുകളിലായി ഇരുന്ന് പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ് ഈ ഹ്രസ്വചിത്രം.
ടെലിവിഷൻ മിമിക്രി പരിപാടികളിലൂടെ ശ്രദ്ധേയനായ വിപിൻ ബാലനും ടിക്ടോക്കിലൂടെയും നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട സ്നേഹ വിജേഷുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
കഥ, തിരക്കഥ, എഡിറ്റിങ്, സംവിധാനം, എന്നിവ കൈകാര്യം ചെയ്തത് വിപിൻ ബാലൻ തന്നെയാണ്. ലോക്ഡൗൺ കാലത്ത് കാമുകൻ കാമുകിയെ വിഡിയോ കോൾ ചെയ്യുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് നടക്കുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിൻെറ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.