Posted On
date_range Updated On
date_range ഇന്നസെന്‍റും മുകേഷും ഗണേഷും 'അമ്മ'യിലെ പദവികൾ ഒഴിയണം -ചെറിയാൻ ഫിലിപ്പ്
കോഴിക്കോട്: ഇടതുപക്ഷ ജനപ്രതിനിധികളായ സിനിമ താരങ്ങൾ ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിലെ പദവികൾ ഒഴിയണമെന്ന് ഇടതുസഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
"ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് കുമാർ എന്നിവർ അമ്മയുടെ ഭാരവാഹിത്വം ഒഴിയണം. വിവാദങ്ങളിൽ നിന്നും മാറി നിൽകണം". -എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് എം.പിയായ ഇന്നസെന്‍റ് അങ്കമാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലെത്തിയത്. മുകേഷ് കൊല്ലത്ത് നിന്നും സി.പി.എം ടിക്കറ്റിലും കെ.ബി ഗണേഷ് കുമാർ പത്തനാപുരം നിയോജക മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായുമാണ് നിയമസഭാംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.