Posted On
date_range Updated On
date_range തേജ് പ്രതാപ് യാദവ് ബോളിവുഡിലേക്ക്
പട്ന: ലാലു പ്രസാദ് യാദവിെൻറ മൂത്ത മകനും ബിഹാർ മുൻ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ‘രുദ്ര: ദ അവതാർ’ എന്നു പേരിട്ട ചിത്രത്തിലാണ് 29കാരനായ തേജ് അഭിനയിക്കുന്നത്. ഉടൻ വരുന്നുവെന്നറിയിക്കുന്ന ചിത്രത്തിെൻറ പോസ്റ്ററിനൊപ്പം തേജ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സൺഗ്ലാസ് വെച്ച തേജിെൻറ മുഖത്തോടെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. 2016ൽ ഭോജ്പൂരി ചിത്രമായ ‘അപഹരൺ ഉദ്യോഗിൽ’ തേജ് പ്രത്യക്ഷെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.