കൈനകരിയിൽ ഷൂട്ടിങ്​ ലൊക്കേഷനിൽ ആക്രമണം

കുട്ടനാട്​: കൈനകരിയിൽ ഷൂട്ടിങ്​ ലൊക്കേഷനിൽ രണ്ടുപേർ കടന്നുകയറി നടത്തിയ ആക്രമണത്തിൽ സിനിമാ പ്രവർത്തകർക്ക്​ പരിക്കേറ്റു. കുഞ്ചാക്കോ ബോബൻ നായകനായ ‘കുട്ടനാടൻ മാർപാപ്പ’യുടെ ലൊക്കേഷനിലാണ്​ ആക്രമണം​. അപ്രതീക്ഷിതമായാണ്​ പ്രശ്​നങ്ങളുണ്ടാക്കിയതെന്ന്​ സിനിമാ പ്രവർത്തകർ പറഞ്ഞു. ഞായറാഴ്​ച രാത്രിയാണ്​ സംഭവം. കുഞ്ചാക്കോ ബോബ​െന കൂടാതെ സലീംകുമാർ ഉൾപ്പെടെ നൂറോളം പ്രവർത്തകരാണ്​ ലൊക്കേഷനിൽ ഉള്ളത്​. പ്രൊഡക്​ഷൻ വിഭാഗത്തിൽ​െപട്ടവർക്കാണ്​ പരിക്കേറ്റത്​. സംഭവത്തെ തുടർന്ന്​ ഷൂട്ടിങ്​ നിർത്തി.
 
Tags:    
News Summary - Kainakary Shooting Location Attacks-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.