ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും `മിസ്റ്റർ മമ്മുട്ടി` എന്ന് അഭിസംബോധന ചെയ്യാത്തത് എന്തുകൊണ്ട് -ജോയ് മാത്യു

കസബ വിവാദം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് നടൻ ജോയ് മാത്യുവും. വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടാണ് അവർ മമ്മൂക്ക എന്ന് വിളിക്കുന്നത്. അതല്ലെങ്കിൽ ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മുട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തതെന്നും ജോയ് മാത്യു ചോദിച്ചു. 

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക്‌ തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു? 

അല്ലെങ്കിൽ എന്ത്‌ കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മുട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‌- അതല്ലെ അതിന്റെയൊരു അന്തസ്സ്‌- വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ ഞാൻ
കണ്ടിട്ടില്ല- അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ
ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?
                                                                                                           -ജോയ് മാത്യു

 

Tags:    
News Summary - Joy Mathew Supports Mammootty on Kasaba Row-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.