Posted On
date_range Updated On
date_range ഡി സിനിമാസിന് നിർമാണാനുമതി നൽകിയത് അന്വേഷിക്കും - മന്ത്രി
ആലുവ : നടൻ ദിലീപിൻറെ ചാലക്കുടിയിലെ വിവാദ സിനിമ തിയറ്ററായ ഡി സിനിമക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി നഗരസഭയിലാണ് തിയറ്റർ സ്‌ഥിതി ചെയ്യുന്നത്. കരമടക്കാത്ത ഭൂമിയിൽ എങ്ങിനെയാണ് നിർമ്മാണാനുമതി ലഭിച്ചതെന്നതിനെ കുറിച്ചായിരിക്കും പ്രധാന അന്വേഷണം.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല . അന്വേഷണ ഘട്ടങ്ങളിൽ ബന്ധപ്പെട്ട ഫയലുകൾ കാണാതാകുന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.