ഞായറാഴ്ച 63 ചിത്രങ്ങള്‍; പാരാസൈറ്റിന്‍റെ ആദ്യ പ്രദര്‍ശനവും

തിരുവനന്തപുരം: മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച ജീവിത നേർക്കാഴ്ചകളുമായി 63 സിനിമകള്‍. കാനിലെ പാം ഡി ഓര്‍ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ബോങ് ജൂന്‍-ഹോ സംവിധാനം ചെയ്ത ‘പാരസൈറ്റി’​​​​െൻറ ആദ്യ പ്രദർശനവും ഇതിൽ ഉൾപ്പെടും. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ ആണ് ലോകസിനിമാ വിഭാഗത്തിൽ ഈ കോമിക് ത്രില്ലർ പ്രദർശിപ്പിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വമാണ് ഈ ദക്ഷിണ കൊറിയന്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

എംറേ കാവുക്ക് സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ‘ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി’, മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആര്‍.കെ. കൃഷാന്ദി​​​​െൻറ ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നിവയും ഇന്നുണ്ടാകും. കൃഷാന്ദി​​​​െൻറ സിനിമയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണിത്. ടൊറേൻറാ മേളയില്‍ പ്രേക്ഷകപ്രീതി നേടിയ ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ലോകസിനിമ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും. ജോഹന്നാസ് നൈലോം സംവിധാനം ചെയ്ത ‘കൊക്കോ ഡി കൊക്കോ ഡാ’, ഷായ് ഷിയാങി​​​​െൻറ ‘മൊസൈക്ക് പോര്‍ട്രയേറ്റ്’, മറീന ഡീ വാന്‍ സംവിധാനം ചെയ്ത ‘മൈ ന്യൂഡിറ്റി മീന്‍സ് നത്തിങ്’, ജുവാന്‍ കബ്രാളി​​​​െൻറ ‘ടു ബാര്‍ വണ്‍’, ഇഗോട്ട് സംവിധാനം ചെയ്ത ‘5 ഈസ് ദി പെര്‍ഫെട്ക് നമ്പര്‍’, അവിയദ് ഗിവോണും ഇമ്രി മാറ്റലോണും ചേർന്നൊരുക്കിയ ബ്രോക്കണ്‍ മിറേഴ്‌സ്, മൈക്കിള്‍ ഹാനെക്കി​​​​െൻറ ‘ഹാപ്പി എന്‍ഡ്’ എന്നിവയാണ് ചിത്രങ്ങള്‍.

Tags:    
News Summary - IFFK2019- 63 films to screen in Sunday- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.