Posted On
date_range Updated On
date_range അഞ്ചാം നാള്‍ മേളക്ക് മഴയോടെ തുടക്കം
തിരുവനന്തപുരം: മേളച്ചൂടു ശമിപ്പിക്കാന്‍ പതിവുപോലെ മഴയത്തെി. തിരുവനന്തപുരം നഗരത്തില്‍ ചൊവ്വ രാവിലെ മഴ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മേളയുടെ അഞ്ചാം നാള്‍ മഴയുണ്ടായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായതു മുതല്‍ എല്ലാ തവണയും ഒരു ദിവസം മഴയുണ്ടാകാറുണ്ടെന്ന് പതിവുകാര്‍ ഓര്‍ക്കുന്നു.
ദൂരദിക്കുകളില്‍ നിന്ന് മേളക്കത്തെുന്നവര്‍ ബാഗില്‍ കുടയെടുത്തുവെക്കാന്‍ മറക്കാറില്ല. വാട്സാപ്പ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിലും ‘പതിവു മഴ ഓര്‍ക്കണേ... മഴ കുടയെടുക്കാന്‍ മറക്കല്ളേ’ എന്ന ഓര്‍മപ്പെടുത്തല്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.