പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടവുമായി ക്രൈം നം.103/200

തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്‌ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ തളരാത്ത പോരാട്ടത്തിന്റെ കഥയുമായി 'മായി ഘട്ട്‌ : ക്രൈം നം.103/2005 ൻെറ ആദ്യ പ്രദർശനം ഞായറാഴ്ച.

ഉച്ചകഴിഞ്ഞു 3.15 ന് കലാഭവനിലാണ് ചിത്രം പ്രദർശിപ്പിക്കുക.കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തെ ആധാരമാക്കി ആനന്ദ് നാരായൺ മഹാദേവനാണ് ഈ മറാത്തി ചിത്രം ഒരുക്കിയിരിക്കുന്നത്.
ഗോവൻ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം മകൻറെ മരണത്തിനു ഉത്തരവാദിയായവർക്കു അർഹമായ ശിക്ഷ ലഭിക്കാൻ പ്രഭാവതിയമ്മ നടത്തിയ 13 വർഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്.

പ്രഭാവതിയമ്മയുടെ ജീവിതം വെള്ളിത്തിരയിൽ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവൻ മേളയിൽ മികച്ച നടിക്കുള്ള രജതചകോരം ലഭിച്ചിരുന്നു. സിംഗപ്പൂർ ദക്ഷിണ ഏഷ്യൻ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാവും ചിത്രം നേടിയിട്ടുണ്ട്.

Tags:    
News Summary - IFFK 2019 -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.